Your Image Description Your Image Description

ൻഡേഴ്ൺ- ടെണ്ടുൽക്കർ ട്രോഫിയിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച കെ എൽ രാഹുലിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ആഷിഷ് നെഹ്‌റ. വിരാട് കോഹ്‌ലിയും രോഹിത് ശർമയും വിരമിച്ചതിന് ശേഷം കെ എൽ രാഹുലാണ് ഇന്ത്യൻ ടീമിൽ ഏറ്റവും സീനിയറായിട്ടുളള ബാറ്റർ. അദ്ദേഹം ആ ഉത്തരവാദിത്തം ഏറ്റെടുത്ത് തന്നെ കളിച്ചു എന്നാണ് ആഷിഷ് നെഹ്‌റ പറഞ്ഞത്.

അവൻ ഒരു പരിചയസമ്പത്തുള്ള ബാറ്ററാണ്. വിരാട് കോഹ്‌ലി രോഹിത് ശർമ എന്നിവർ അവിടെ ഇല്ലായിരുന്നു. കുറച്ച് യുവതാരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ഇംഗ്ലണ്ട് പരമ്പര ഒരിക്കലും എളുപ്പമല്ല. ആദ്യ രണ്ട് മത്സരങ്ങളിലെ പിച്ച് ഫ്ലാറ്റായിരുന്നുവെന്ന് നിങ്ങൾ എത്ര ചർച്ച ചെയ്താലും അവിടെയും നിങ്ങൾക്ക് സ്‌കോർ ചെയ്യേണ്ടതുണ്ട്. രാഹുൽ അവിടെ അത് കാണിച്ച് തന്നു‘; നെഹ്റ പറഞ്ഞു.

പരിചയസമ്പന്നരായ രാഹുലും ജസ്പ്രീത് ബുംറയും അവരുടെ ജോലി നന്നായി തന്നെ ചെയ്തു. അവൻ ഒരുപാട് നാളായി കളിക്കുന്ന പൊസിഷൻ അവന് ലഭിച്ചത് പോലെയാണ് തോന്നിയത്. അവന് യഥാർത്ഥ സ്ഥാനം ലഭിച്ചപ്പോൾ അത് മികച്ച രീതിയിൽ ഉപയോഗിക്കാനും സാധിച്ചു,’ നെഹ്റ കൂട്ടിച്ചേർത്തു.

Related Posts