Your Image Description Your Image Description

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന സാഹസം എന്ന ചിത്രം തിയറ്ററുകളിലെത്താന്‍ ഇനി രണ്ട് ദിനങ്ങള്‍ മാത്രം. എട്ടാം തീയതി വെള്ളിയാഴ്ചയാണ് ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ബിബിന്‍ കൃഷ്ണയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസറും ഓണം വൈബ് ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരുന്നു. ‘ട്വന്റി വൺ ഗ്രാംസ്, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിക്കുന്നത്.

സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. തമാശയും ആക്ഷനും കോർത്തിണക്കി അഡ്വഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ നരേൻ ,റംസാൻ, അജു വർഗീസ്, സജിൻ ചെറുകയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗ് ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്, ജയശ്രീ, ആൻ സലിം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹസത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ എന്നിവരാണ്.

Related Posts