Your Image Description Your Image Description

കോട്ടയം: വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളിൽ കയറിയ വിദ്യാർത്ഥിക്ക് വൈദ്യുതാഘാതമേറ്റു. കോട്ടയം ആപ്പാഞ്ചിറയിലാണ് അപകടം നടന്നത്. കടുത്തുരുത്തി പോളിടെക്നിക്കിലെ വിദ്യാർത്ഥിയായ അദ്വൈതിനാണ് (19) ഗുരുതരമായി പരിക്കേറ്റത്.

വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നത്. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളിൽ കൂടി മറുവശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ, ട്രെയിനിന് മുകളിലൂടെ പോകുന്ന ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്വൈതിന് 90% പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരും റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് അദ്വൈതിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

Related Posts