Your Image Description Your Image Description

കൊല്ലം: ശൂരനാട് സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച 2 യുവാക്കളെ പോലീസ് പിടികൂടി. നേരത്തേ കാപ്പ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയായ കൊല്ലം ശൂരനാട് സ്വദേശി സവാദ് (24), ശൂരനാട് വടക്ക് ആനയടി മുറിയിൽ ആദിത്യൻ (20) എന്നിവരെയാണ് ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു പെൺകുട്ടിയെ പിന്നാലെ ബൈക്കിൽ പിന്തുടർന്ന പ്രതികൾ വിജനമായ സ്ഥലമെത്തിയതോടെ, ബൈക്ക് നിർത്തി പെൺകുട്ടിയുടെ പിന്നാലെ നടക്കുവാൻ തുടങ്ങി. അടുത്തൊന്നും ആരുമില്ലെന്ന് മനസിലാക്കിയതോടെ പെൺകുട്ടിയെ ഇരുവരും ചേർന്ന് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.

പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ച് ബഹളം വെച്ചതോടെ പ്രതികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. പരാതി ലഭിച്ചതോടെ പോലീസ് പ്രതികളെ കണ്ടെത്താനായി പല തരത്തിൽ അന്വേഷണം നടത്തിയെങ്കിലും തുടക്കത്തില്‍ ഫലമുണ്ടായില്ല. പോലീസ് പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് മൂന്നാഴ്ച വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലോണിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കുടുക്കിയത്. ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

Related Posts