Your Image Description Your Image Description

കേരളത്തിലുടനീളം ഒരു കോടി വൃക്ഷത്തൈ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ ആരംഭിച്ച ‘ഒരു തൈ നടാം’ പദ്ധതിയുടെ ഭാഗമായ ‘ചങ്ങാതിക്കൊരു തൈ’ ക്യാമ്പയിനിന്റെ കൊയിലാണ്ടി നഗരസഭാതല ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു. പന്തലായനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ വിദ്യാര്‍ഥിനിക്ക് തൈ കൈമാറി. തുടര്‍ന്ന് 2000 വിദ്യാര്‍ഥികള്‍ പരസ്പരം തൈകള്‍ കൈമാറി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സി പ്രജില അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ രമേശന്‍ വലിയാറ്റില്‍, പി പ്രജിഷ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപന്‍ മരുതേരി, കെ റിഷാദ്, ഡെപ്യൂട്ടി എച്ച്എം കെ രാഗേഷ്, ഹരിത കേരളം മിഷന്‍ ആര്‍പി എം പി നിരഞ്ജന, പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ എന്‍ ശ്രീജ എന്നിവര്‍ സംസാരിച്ചു.

Related Posts