Your Image Description Your Image Description

വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി കേരള പുരസ്കാരങ്ങൾ എന്ന പേരിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്കാരങ്ങൾക്കായി നാമനിർദേശങ്ങൾ ക്ഷണിച്ചു. കേരള ജ്യോതികേരള പ്രഭകേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കേരള പുരസ്കാരങ്ങൾ നൽകുന്നത്. നാമനിർദ്ദേശങ്ങൾ ഓൺലൈനായി https://keralapuraskaram.kerala.gov.in വെബ്സൈറ്റ് മുഖേന ജൂൺ 30 നകം സമർപ്പിക്കണം. ഓൺലൈൻ മുഖേനയല്ലാതെ നേരിട്ട് ലഭിക്കുന്ന നാമനിർദ്ദേശങ്ങൾ പരിഗണിക്കില്ല. കേരള പുരസ്കാരങ്ങൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും നാമനിർദേശം ഓൺലൈനായി സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളും http://keralapuraskaram.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2518531, 0471 2518223. സാങ്കേതിക സഹായങ്ങൾക്ക് : 0471 2525444.

Leave a Reply

Your email address will not be published. Required fields are marked *

Related Posts