Your Image Description Your Image Description

കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോഴേക്കും കേരളത്തിന്റെ കടബാധ്യത 6 ലക്ഷം കോടിയിലെത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 1.57 ലക്ഷം കോടിയായിരുന്നു. റവന്യു വരുമാനം കുറയുകയുകയും പലിശയും കടവും വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

10 കൊല്ലം കൊണ്ട് സംസ്ഥാനത്തിന്റെ കടം മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024- 25 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 ന് അവസാനിക്കുമ്പോള്‍ 4.5 ലക്ഷം കോടിയായിരുന്നു കടം. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയപ്പോള്‍ 28,000 കോടിയും ഇതുകൂടാതെ 45000 കോടിയും കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 2025- 26 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കടബാധ്യ ആറ് ലക്ഷം കോടി കവിയുമെന്നാണ് കരുതുന്നത്.

ബജറ്റിന് പുറത്തുള്ള കടബാധ്യതകളാണ് കിഫ്ബിയുടേതും മറ്റും. കിഫ്ബി മാത്രം 25000 കോടി രൂപയാണ് കടമെടുത്തിരിക്കുന്നത്. സാമൂഹിക ക്ഷേമപെന്‍ഷന്‍ കൊടുക്കാനുള്ള പെന്‍ഷന്‍ കമ്പനി കടമെടുത്തിരിക്കുന്നത് 18,000 കോടി രൂപയാണ്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും കൂടി മാത്രം 43,000 കോടിയോളം രൂപ കടമെടുത്തിട്ടുണ്ട്. കിഫ്ബി ഏറ്റെടുത്ത പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കാന്‍ 55,000 കോടി രൂപയോളം ഇനിയും കടമെടുക്കേണ്ടി വരും. പിണറായി സര്‍ക്കാര്‍ 2026ല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ബജറ്റിന് പുറമേയുള്ള കടബാധ്യത കൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ ആകെ കടബാധ്യത ആറുലക്ഷം കോടി രൂപ കവിയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

‘കടബാധ്യത ഒരുവശത്ത് ഉയരുമ്പോഴും റവന്യൂ കുടിശിക കുമിഞ്ഞുകൂടുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരുലക്ഷം കോടിയോളം രൂപ കുടിശികയായി നല്‍കാനുണ്ട്. കരാറുകാര്‍ക്കും 30,000 കോടിയോളം രൂപ കുടിശികയുണ്ട്. ഇതിനും പുറമേ, മൂന്നുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയാണ്. ക്ഷേമപെന്‍ഷന്‍ കുടിശിക കൊടുക്കാന്‍ 3000 കോടിയോളം രൂപ കണ്ടെത്തണം. കറണ്ട് ചാര്‍ജ്, വാട്ടര്‍ ചാര്‍ജ്, ബസ് ചാര്‍ജ്, ഭൂനികുതി, മോട്ടോര്‍വാഹന നികുതി ഇവയെല്ലാം കുത്തനെ കൂട്ടിയിട്ടും കോടിക്കണക്കിന് രൂപയാണ് കേരളത്തിന്റെ കടബാധ്യതയായി ഉയര്‍ന്നത്

Leave a Reply

Your email address will not be published. Required fields are marked *

Related Posts