Your Image Description Your Image Description

കേരളത്തിന്റെ ആരോഗ്യ മേഖല ഏറ്റവും മികച്ചതാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. എടവണ്ണ ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തികരിച്ചത്. ഒ.പി, ലാബ് സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലുള്ളത്.

സംസ്ഥാനത്ത് രണ്ട് ഹെൽത്ത് സെൻ്ററുകളുള്ള ഏക പഞ്ചായത്താണ് എടവണ്ണ. സംസ്ഥാനത്തിന്റെ ആരോഗ്യമേഖല കഴിഞ്ഞ കുറെ വർഷങ്ങളായി മികച്ച നിലവാരം പുലർത്തുന്നതായി മന്ത്രി പറഞ്ഞു.

എടവണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് അധ്യ
ക്ഷനായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ
ടി.എൻ. അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രത് വലീദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ബാബുരാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ ഹംന അക്ബർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി.അൻവർ, മെമ്പർമാരായ ശിഹാബ് കാഞ്ഞിരാല, ജമീല ലത്തീഫ്, ഡോ. ജനീഫ്, എം ജാഫർ, പി.കെ.മുഹമ്മദലി, ഇ.എ മജീദ്, തരിയോറ സുരേഷ് ബാബു, യു.സുലൈമാൻ, വി.ടി.വീരാനുണ്ണി മാസ്റ്റർ, സി.ടി മുസ്‌തഫ, കെ.ടി.ഉമ്മർ, ഇ.കെ.സുരേന്ദ്രൻ, ഡോ. ഷംഷദ് എന്നിവർ പങ്കെടുത്തു.

Related Posts