Your Image Description Your Image Description

കൂത്താട്ടുകുളം നഗരസഭയിൽ അരഞ്ഞാണിത്താഴം ആയുർവേദ സെൻ്ററിൻ്റെ ഉദ്ഘാടനം നടന്നു. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു.

രാജ്യസഭ മുൻ എംപി വയലാർ രവി അനുവദിച്ച 10 ലക്ഷം രൂപയും നഗരസഭ ഫണ്ട് 8 ലക്ഷം രൂപയും ചെലവഴിച്ചാണ് ആയുർവേദ സെന്ററിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. വർഷങ്ങളായി സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന സബ് സെൻ്റർ ഇനി പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. മത്തായി അരഞ്ഞാണിയിൽ സൗജന്യമായി നൽകിയ സ്ഥലത്താണ് സബ്സെന്ററിന്റെ നിർമ്മാണം പൂർത്തീകരിച്ചത്

നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പരിപാടിയിൽ അധ്യക്ഷനായി. വാർഡ് കൗൺസിലർ സുമ വിശ്വംഭരൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ,ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. കുമാരി രജനി ഡോ. സുജ ഫെബിഷ് , ജോർജ് തങ്കച്ചൻ, ലാലി ജോസഫ് എന്നിവർ സംസാരിച്ചു

Related Posts