Your Image Description Your Image Description

48ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേള നവംബർ 19 മുതൽ 29 വരെ നടക്കും. പുസ്തകമേള ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രി അബ്ദുൾറഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിൽ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയം ഉന്നതതല കമ്മിറ്റി യോഗം ചേർന്നു.

കുവൈത്തിന്റെ സാംസ്കാരിക നിലവാരത്തെ പ്രതിഫലിപ്പിക്കുന്നതും വിജ്ഞാന, വിവര കൈമാറ്റങ്ങളുടെ പ്രധാന ഇടവുമാകും മേളയെന്ന് മന്ത്രി പറഞ്ഞു. സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമാകും. കുട്ടികൾക്കും യുവാക്കൾക്കും വേണ്ടി ‘ദി യംഗ് ഓതർ’ എന്ന പേരിൽ ഒരു പ്രത്യേക പവലിയൻ ഒരുക്കുന്നതിനെക്കുറിച്ചും കമ്മിറ്റി ചർച്ച ചെയ്തു.

Related Posts