Your Image Description Your Image Description

കുവൈത്തിൽ പൗരന്മാർക്കും താമസക്കാർക്കും സഹേൽ ഗവൺമെന്‍റ് ആപ്ലിക്കേഷൻ വഴി അവരുടെ ഐഡി ഫോട്ടോകൾ ചേർക്കാനോ അപ്ഡേറ്റ് ചെയ്യാനോ അനുവദിക്കുന്ന ഒരു പുതിയ ഡിജിറ്റൽ സേവനം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI)അവതരിപ്പിച്ചു. പൊതുസേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കുവൈത്തിന്‍റെ നിലവിലുള്ള ഡിജിറ്റൽ പരിവർത്തന തന്ത്രത്തെ പിന്തുണയ്ക്കുന്നതിനുമുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻറെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണിത്.

ഈ ഉപയോക്തൃ-സൗഹൃദ സേവനത്തിലൂടെ, വ്യക്തികൾക്ക് ഇപ്പോൾ പാസി ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ ഇലക്ട്രോണിക് ആയി പ്രക്രിയ പൂർത്തിയാക്കാൻ കഴിയും. കാത്തിരിപ്പ് സമയം കുറയ്ക്കുക, നടപടിക്രമങ്ങൾ ലളിതമാക്കുക, സിവിൽ സർവീസുകളുടെ മൊത്തത്തിലുള്ള കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ പുതിയ സംവിധാനം ലക്ഷ്യം വെക്കുന്നത്.

Related Posts