Your Image Description Your Image Description

കുവൈത്തിൽ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ തോ​തി​ൽ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ 13 ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി.നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ക​ട​ക​ളി​ൽ ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ 10,000ത്തി​ല​ധി​കം വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

വാ​ണി​ജ്യ വ​ഞ്ച​ന ചെ​റു​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ലും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ശോ​ധ​ന​യെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ടി​യ​ന്ത​ര സം​ഘ​ങ്ങ​ൾ സ​മാ​ന​മാ​യ ഫീ​ൽ​ഡ് കാ​മ്പ​യിനു​ക​ൾ തു​ട​രു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related Posts