Your Image Description Your Image Description

കുവൈത്തിൽ കുടുംബസന്ദർശന വിസ പുതിയ നിയമം നിലവിൽ വന്നു. സന്ദർശകർക്ക് മൾട്ടിപ്പിൾ എൻട്രി സൗകര്യവും ആരംഭിച്ചിട്ടുണ്ട്. മൂന്നു മാസം, ആറു മാസം, ഒരു വർഷം എന്നിങ്ങനെ സന്ദർശന വിസകൾ ലഭിക്കും.

ഒരു മാസത്തേക്ക് മൂന്നു ദീനാറും ആറു മാസത്തേക്ക് ഒമ്പതു ദീനാറും ഒരു വർഷത്തേക്ക് 15 ദീനാറുമാണ് വിസ ഫീസ്. സന്ദർശകർക്ക് ആവശ്യമായ ഒപ്ഷൻ തെരഞ്ഞെടുക്കാം. എന്നാൽ ഒരു മാസത്തിൽ കൂടുതൽ തുടർച്ചയായി കുവൈത്തിൽ തങ്ങാനാകില്ല. അ​പേക്ഷകൾക്കായി ഓൺലൈൻ പ്ലാറ്റ് ഫോമും സജീവമാക്കിയിട്ടുണ്ട്.

Related Posts