Your Image Description Your Image Description

ഭ​ക്ഷ്യ​സു​ര​ക്ഷാ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യി​ൽ ഏ​ക​ദേ​ശം നാ​ല് ട​ൺ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​യി വി​വി​ധ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ കാ​ല​ഹ​ര​ണ തീ​യ​തി​ക​ളി​ൽ മ​നഃ​പൂ​ർ​വ്വം കൃ​ത്രി​മം കാ​ണി​ച്ച​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

കാ​ല​ഹ​ര​ണ തീ​യ​തി​ക​ൾ മാ​യ്‌​ച്ചും തെ​റ്റാ​യ പു​തി​യ ലേ​ബ​ലു​ക​ൾ യ​ഥാ​ർ​ഥ തീ​യ​തി​ക​ൾ​ക്ക് മു​ക​ളി​ൽ സ്ഥാ​പി​ച്ചു​മാ​ണ് കൃ​ത്രി​മം ന​ട​ത്തി​യ​ത്. ചി​ല ഭ​ക്ഷ്യ ഉ​ൽ​പന്ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി തീ​യ​തി​ക​ൾ നാ​ല് മാ​സം, അ​ഞ്ച് മാ​സം, അ​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം വ​രെ നീ​ട്ടി​യി​രു​ന്നു. കോ​ൺ ചി​പ്സ്, കൊ​ക്കോ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, ഉ​രു​ള​ക്കി​ഴ​ങ്ങ്, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, ചീ​സു​ക​ൾ, മ​റ്റ് ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​ഇ​ന​ങ്ങ​ളി​ൽ പ​ല​തി​ലും കൃ​ത്രി​മം ന​ട​ത്തി​യ​തി​ന്റെ അ​ട​യാ​ള​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

Related Posts