Your Image Description Your Image Description

കൊച്ചി :ബാങ്ക് മാനേജർ കാന്റീനിൽ ബീഫ് നിരോധിച്ചതിന് പിന്നാലെ ബാങ്കിൽ ബീഫ് ഫെസ്റ്റ് നടത്തി തൊഴിലാളി സംഘടന. കൊച്ചിയിലെ കാനറ ബാങ്ക് ശാഖയിലാണ് സംഭവം. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് (BEFI) ബാങ്കില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. ബാങ്കില്‍ നടത്തിയ ബീഫ് ഫെസ്റ്റിന്‍റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബീഹാറി സ്വദേശീയായ റീജിയണൽ മാനേജറാണ് കാന്‍റീനിൽ ബീഫ് വിളമ്പരുതെന്ന് നിര്‍ദ്ദേശിച്ചത്. ഇതിന് പിന്നാലെയയാരുന്നു പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്.

പുതിയ മാനേജരുടെ അപമാനകരമായ പെരുമാറ്റത്തിനും മാനസിക പീഡനത്തിനും എതിരെ പ്രതിഷേധിക്കാൻ ജീവനക്കാര്‍ തീരുമാനിച്ച സമയത്തായിരുന്നു മാനേജ‍ർ ബീഫ് നിരോധിച്ചത്. ഇതിന് പിന്നാലെ ബീഫ് ഫെസ്റ്റ് തന്നെ നടത്തി ജീവനക്കാരും പ്രതിഷേധിച്ചു. ‘ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഈ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ഇന്ത്യയില്‍, ഓരോ വ്യക്തിക്കും അവരുടെ ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഇവിടുത്തെ കാന്‍റീനില്‍ തെരഞ്ഞെടുത്ത ദിവസങ്ങളിലാണ് ബീഫ് വിളമ്പുന്നത്. എന്നാല്‍, ഇനി ബീഫ് വിളമ്പരുതെന്ന് മാനേജര്‍ കാന്‍റീന്‍ ജീവനക്കാരെ അറിയിച്ചു. ആരെയും ബീഫ് കഴിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുന്നില്ല. എന്നാൽ, ഇത് ഞങ്ങളുടെ പ്രതിഷേധമാണ്’ ബെഫി നേതാവ് എസ്.എസ്. അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Posts