Your Image Description Your Image Description

വെൻസ്‌ഡേ സീസൺ 2 ന്റെ ആദ്യ ടീസർ ഇന്ന് പുറത്തിറങ്ങുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന കാര്യങ്ങളുടെ ചെറിയ സൂചന നൽകിക്കൊണ്ടാണ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം പുതിയ സീസണിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കിയത്.

അതേസമയം നടി ജെന്ന ഒർട്ടേഗ പ്രിയപ്പെട്ട വെൻസ്‌ഡേ ആഡംസായി തിരിച്ചെത്തുന്ന സീസൺ 2 ഇരുണ്ട വഴിത്തിരിവിലേക്ക് നീങ്ങുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഒർട്ടേഗ ഒറ്റയ്ക്കായിരിക്കില്ല. ലൂയിസ് ഗുസ്മാൻ (ഗോമസ് ആഡംസ്), കാതറിൻ സീറ്റ-ജോൺസ് (മോർട്ടീഷിയ ആഡംസ്) തുടങ്ങിയ പരിചിത മുഖങ്ങളും തിരിച്ചുവരാൻ ഒരുങ്ങുന്നു. പോപ്പ് താരം ലേഡി ഗാഗയും അഭിനേതാക്കളോടൊപ്പം ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്. അസാധാരണമായ കഴിവുകളുള്ള വിദ്യാർത്ഥികൾക്കുള്ള ഒരു സ്‌കൂളായ നെവർമോർ അക്കാദമിയിൽ പഠിക്കുന്ന വെൻസ്‌ഡേ ആഡംസിന്റെ കാലഘട്ടത്തെയാണ് ഇത് പിന്തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts