Your Image Description Your Image Description

കാക്കനാട് ജില്ലാ ജയിലിനെ ഹരിത ജയിലാക്കി മാറ്റുന്നതിന്റെ ഭാഗമായി ഗ്രീൻ ടോക്കും ഹരിത കർമ്മസേന രൂപീകരണവും നടന്നു. ജയിൽ സൂപ്രണ്ട് എം എം ഹാരിസ് അധ്യക്ഷത വഹിച്ച യോഗം തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രാധമണി പിള്ള ഉദ്ഘാടനം ചെയ്തു.

ജില്ലാ ജയിലിനെ ഹരിതജയിലാക്കുന്നതിൻറെ ഭാഗമായി ജയിലിലെ മാലിന്യങ്ങളെല്ലാം തൃക്കാക്കര നഗരസഭയുടെ സഹായത്തോടെ നീക്കം ചെയ്യുകയും ഇനിയുള്ള അജൈവ പാഴ് വസ്തുക്കൾ തരം തിരിച്ച് ശേഖരിക്കുന്നതിനുള്ള പരിശീലനവും ലഭ്യമാക്കുകയും ചെയ്തു .ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ അഭിലാഷ് അനിരുദ്ധൻ മാലിന്യ പരിപാലനവും ഹരിതസ്ഥാപനവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.

അജൈവ പാഴ് വസ്തുക്കൾ തരംതിരിക്കുന്നതിന്റെ പ്രായോഗിക പരിശീലനം സുരേഷ് തുരുത്തിക്കര നടത്തി.

ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ എസ് രഞ്ജിനി, കൗൺസിലർ സി സി വിജു, പബ്ലിക് ഹെൽത്ത് സൂപ്പർവൈസർ എം കെ രമ്യ മോൾ എന്നിവർ സംസാരിച്ചു .

Related Posts