Your Image Description Your Image Description

അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന് വിട ചൊല്ലാന്‍ ഒരുങ്ങിനാട്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഭൗതികശരീരം ആലുവ നാലാമയില്ലുള്ള വീട്ടിലെത്തിച്ചു. കബറടക്കം വൈകിട്ട് 5.30ന് ആലുവ ടൗണ്‍ ജുമാമസ്ജിദ് പള്ളിയില്‍. ഹൃദയാഘാതമാണ് മരണകാരണം.

ഇന്നലെ രാത്രി 8:40 ഓടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ നിലയില്‍ കണ്ടത്. സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കിടക്കയില്‍ ഉണ്ടായിരുന്നു. കുളിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് കരുതുന്നത്.

Related Posts