Your Image Description Your Image Description

പട്ടികജാതി യുവതീയുവാക്കൾക്ക് സ്വയംതൊഴിൽ ലക്ഷ്യമാക്കി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 15 ലക്ഷം വകയിരുത്തി വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വിതരണം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു.

കീബോർഡ്, ചെണ്ട, തബല ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങളാണു വിതരണം ചെയ്തത്. ആദ്യഘട്ടമായി ജൂലൈയിൽ ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലുളള അഞ്ച് സംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ നൽകിയിരുന്നു. രണ്ടാംഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മെലഡി പുരുഷ സ്വയംസഹായ സംഘത്തിനും അസുരതാളം കലാസമിതിക്കുമാണ് വിതരണം ചെയ്തത്. പട്ടികജാതി വികസന ഓഫീസർ അനീഷ് വി. നായർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി.ജെ. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാജൻ കുന്നത്ത്, ടി.എസ്. കൃഷ്ണകുമാർ, ജോഷി മംഗലം, പി.കെ. പ്രദീപ്, എസ്. സജീഷ് എന്നിവർ പങ്കെടുത്തു.

Related Posts