Your Image Description Your Image Description

ഓ​ണം, ക​ല്യാ​ണ സീ​സ​ണു​ക​ള്‍ എ​ത്തു​ന്ന​തി​നു മു​മ്പേ കു​തി​ച്ചു​യ​ർ​ന്ന് പ​ച്ച​ക്ക​റി വി​ല. സം​സ്ഥാ​ന​ത്ത് ഉ​ൽ​പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി​ക​ള്‍ വൈ​കു​​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ല ഇ​നി​യും കൂ​ടാ​നാ​ണ് സാ​ധ്യ​ത. ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും ക​ന​ത്ത മ​ഴ​യി​ലു​ണ്ടാ​യ വി​ള​നാ​ശ​മാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണം.

ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​നം ഉ​ണ്ടെ​ങ്കി​ലും പ്ര​ധാ​ന ആ​ശ്ര​യം അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളെ​യാ​ണ്. 18 രൂ​പ വ​രെ​​യെ​ത്തി​യ ത​ക്കാ​ളി​ക്ക് മൊ​ത്ത​വി​ല 35 രൂ​പ​യാ​ണ്. ചി​ല്ല​റ വി​ൽ​പ​ന 45 രൂ​പ​വ​രെ​യാ​യി. ഉ​ള്ളി​ക്ക് മൊ​ത്ത​വി​ല 22, കി​ഴ​ങ്ങി​ന് 25 രൂ​പ​യു​മാ​യി. വെ​ളു​ത്തു​ള്ളി​ക്ക് 80 മു​ത​ൽ 100 വ​രെ​യെ​ത്തി. ഊ​ട്ടി കാ​ര​റ്റി​ന് 60 രൂ​പ​യാ​യി മൊ​ത്ത വി​ല. വെ​ണ്ട​ക്ക് 45 രൂ​പ​യാ​ണ്. പ​യ​റി​ന് 55 രൂ​പ​യും കൈ​പ്പ​ക്ക് 50 രൂ​പ​യു​മാ​ണ് ശ​നി​യാ​ഴ്ച​ത്തെ മൊ​ത്ത​വി​ല.

ഒ​രു​മാ​സം മു​മ്പ് കി​ലോ​ക്ക് 20 രൂ​പ​യു​ണ്ടാ​യി​രു​ന്ന വെ​ള്ള​രി​ക്ക് വി​ല 40 വ​രെ​യെ​ത്തി. കാ​ബേ​ജും മ​ത്ത​നും വി​ല​യി​ൽ വ​ലി​യ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. 25 രൂ​പ​യു​ണ്ടാ​യി​രു​ന്ന ക​ക്കി​രി വി​ല 50 രൂ​പ​യി​ലെ​ത്തി. ചേ​ന​ക്ക് മൊ​ത്ത വി​ല 50 രൂ​പ​യാ​ണ്. മു​രി​ങ്ങ​ക്കാ​യ​ക്ക് മൊ​ത്ത​വി​ല 20 രൂ​പ​യു​മാ​യി.

Related Posts