Your Image Description Your Image Description

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിനു പിന്നാലെ ജയിൽ വകുപ്പിൽ വൻ അഴിച്ചുപണി. വിവിധ ജയിലുകളിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടിനെ അടക്കം സ്ഥലംമാറ്റി. കണ്ണൂർ സെൻട്രൽ ജയിലിലെ ജോയിന്റ് സൂപ്രണ്ട് ​ഗിരീഷ് കുമാർ എൻ നെ കാസർകോട് ജില്ലാ ജയിൽ സൂപ്രണ്ടായി മാറ്റി നിയമിച്ചു.

കണ്ണൂർ ജില്ലാ ജയിൽ സൂപ്രണ്ട് കെ കെ റിനിലിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും സ്ഥലംമാറ്റി. പൂജപ്പുര സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് എ അൽഷാനെ തിരുവനന്തപുരം ജില്ലാ ജയിൽ സൂപ്രണ്ടാക്കി. വിയ്യൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടായിരുന്ന അഖിൽരാജിനെ കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ടായി നിയമിച്ചു. കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഇ വി ജിജേഷിന് സ്ഥാനക്കയറ്റം നൽകി തവനൂർ സെൻട്രൽ ജയിലിൽ നിയമിച്ചു.

പാലക്കാട് ജില്ലാ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് സിഎസ് അനീഷിന് സ്ഥാനക്കയറ്റം നൽകി കോട്ടയം ജില്ലാ ജയിൽ സൂപ്രണ്ടാക്കി. തവനൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് അൻജുൻ അരവിന്ദിനെ വിയ്യൂർ സെൻട്രൽ ജയിലിൽ നിയമിച്ചു. കോട്ടയം ജില്ലാ ജയിൽ സൂപ്രണ്ട് വി ആർ ശരതിനെ കൊല്ലം ജില്ലാ ജയിൽ സൂപ്രണ്ടാക്കി. കൊല്ലം ജയിൽ സൂപ്രണ്ട് വി എസ് ഉണ്ണികൃഷ്ണനെ തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിലും നിയമിച്ചു.

ഒഴിഞ്ഞുകിടന്ന തസ്തികകളിൽ നിയമനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് എ.അൽഷാൻ ആണ് തിരുവനന്തപുരം ജില്ലാ ജയിലിന്റെ പുതിയ സൂപ്രണ്ട്. ഈ രണ്ട് തസ്തികകളും ആഴ്ചകളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

Related Posts