Your Image Description Your Image Description

കണ്ണൂർ: കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കിഴുത്തള്ളി സ്വദേശി ഷൈജു തച്ചോത്ത് ആണ് മരിച്ചത്. ഷൈജു തച്ചോത്തിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കോടികളുടെ നിക്ഷേപ തട്ടിപ്പിൽ 50ലധികം കേസുകൾ ബ്രാഞ്ച് മാനേജർ എന്ന നിലയിൽ ഷൈജുവിനെതിരെയും ഉണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അതേസമയം, മരണവും കേസും തമ്മിൽ ബന്ധമില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്നാണ് പരാതികള്‍. ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂര്‍ സിറ്റി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ 23 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇപ്പോൾ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി സുമേഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഈ കേസിലെ പ്രതിയായ ഷൈജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

Related Posts