Your Image Description Your Image Description

കടപ്പുറം ഗ്രാമപഞ്ചായത്തിന്റെയും ഹരിത കേരളമിഷന്റെയും നേതൃത്വത്തിൽ ചങ്ങാതിക്കൊരു തൈ ക്യാമ്പെയിനിന്റെ ഉദ്ഘാടനം കടപ്പുറം ജി.വി.എച്ച്.എസ്.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും അങ്കണവാടികളിലും പഞ്ചായത്ത് ഓഫീസിലും പദ്ധതി നടപ്പിലാക്കി. തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ, ഓഫീസുകൾ ഹരിതകർമ സേനാംഗങ്ങൾ, അയൽക്കൂട്ടാംഗങ്ങൾ, ക്ലബ്ബുകൾ വായനശാലകൾ തുടങ്ങിയവരിലേക്ക് ക്യാമ്പെയിൻ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ചടങ്ങിൽ പ്രധാന അധ്യാപിക നിമി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ എ.വി അബ്ദുൾ ഗഫൂർ, സമീറ ഷരീഫ്, ഹരിത കേരളമിഷൻ കോഓർഡിനേറ്റർ രാജി വിനോദ്, കൃഷി അസിസ്റ്റന്റ് അരുണ തുടങ്ങിയവർ പങ്കെടുത്തു.

Related Posts