Your Image Description Your Image Description

വലിൽ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയുടെ അവസാന മത്സരം നാളെ നടക്കും. നാല് മത്സരങ്ങൾക്ക് ശേഷവും പരമ്പരയിലെ വിജയികളില്ലാത്തതിനാൽ അവസാന മത്സരം ഇരു ടീമുകൾക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇംഗ്ലണ്ടിന് സമനില നേടിയാൽ പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

ഓവലിൽ നടക്കുന്ന കലാശപ്പോരിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കളിക്കണമെന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്ററായ നിക്ക് കോംപ്റ്റൺ. താരം കളിക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. എന്നാൽ ക്രിക്കറ്ററെന്ന നിലക്ക് പ്രാധാന്യമുള്ള മത്സങ്ങളിൽ കളിക്കണമെന്ന് കോംപ്റ്റൺ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള മത്സരമല്ലെ ഇത്? അതിൽ കളിക്കാതെ നിങ്ങൾ എന്തിന് വേണ്ടിയാണ് സമയം മാറ്റിവെക്കുന്നത്. അവൻ എന്ത് ചികിത്സ വേണമെങ്കിലും എടുക്കട്ടെ എന്നിട്ട് ഈ മത്സരത്തിൽ ഇറങ്ങണം. ബുംറക്ക് പരിക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്തെങ്കിലും വേദനയോ ക്ഷീണമോ ആകാം. പക്ഷെ ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ ഇതുപോലത്തെ സാഹചര്യങ്ങൾക്ക് വേണ്ടിയാണ് നിങ്ങൾ ജീവിക്കുന്നത്. ഇംഗ്ലണ്ടിൽ എത്ര അഞ്ച് ടെസ്റ്റ് മത്സര പരമ്പര നിങ്ങൾക്ക് കളിക്കാൻ സാധിക്കും? പരിക്കിന്റെ ചരിത്രം വെച്ച് ഇത് ബുംറയുടെ അവസാന അവസരമായിരിക്കും,’ അദ്ദേഹം പറഞ്ഞു.

Related Posts