Your Image Description Your Image Description

ജോലി അവസരങ്ങളുമായി എത്തിയിരിക്കുകയാണ് ഓപ്പണ്‍ എഐ. ഇന്ത്യയില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നതിൻ്റെ ഭാഗമായി വിവിധ തസ്തികളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. കമ്പനിയുടെ കരിയർ പേജിൽ നിലവിൽ മൂന്ന് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിജിറ്റൽ നേറ്റീവ്, ലാർജ് എന്റർപ്രൈസ്, സ്ട്രാറ്റജിക്സ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ഓണ്‍സൈറ്റായതിനാല്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന ന്യൂഡൽഹിയിലെ ഓഫീസിലാണ് ജോലി ചെയ്യേണ്ടത്. ഓപ്പണ്‍ എഐയുടെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വേണ്ടിയുള്ള സെയിൽസ് ലീഡർഷിപ്പിനും കസ്റ്റമർ എൻഗേജ്മെന്റിലുമാണ് ആദ്യ ഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഡിജിറ്റൽ നേറ്റീവ്: മുൻപന്തിയിലുള്ള ക്ലയന്റുകളുടെ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുക.

ലാർജ് എന്റർപ്രൈസ്: ഉന്നതരായ ബിസിനസ് ക്ലയന്റുകളുമായുള്ള ബന്ധത്തിന് മേൽനോട്ടം വഹിക്കുക.

സ്ട്രാറ്റജിക്സ്: സങ്കീർണ്ണമായ എഐ പ്രയോഗങ്ങളുമായി ബന്ധപ്പെട്ട സ്ട്രാറ്റജിക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക. എന്നിങ്ങനെയാണ് ജോലി വരുന്നത്.

അതേസമയം ഇന്ത്യയിലെ ഓപ്പണ്‍ എഐയുടെ ആദ്യ ഓഫീസ് 2025 അവസാനത്തോടെ ഇന്ത്യയിൽ ആരംഭിക്കുമെന്ന് സി ഇ ഒ സാം ഓള്‍ട്ട്മാൻ പറഞ്ഞു. സെപ്റ്റംബർ മാസത്തിൽ ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി. ഇന്ത്യയിലെ എഐ വളർച്ച അത്ഭുതകരമാണെന്നും കഴിഞ്ഞ വർഷം ചാറ്റ് ജി പി ടിയുടെ ഉപയോക്താക്കൾ നാല് മടങ്ങ് വർധിച്ചുവെന്നും രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നുവെന്നും ആൾട്ട്മാൻ വ്യക്തമാക്കിയിരുന്നു.

Related Posts