Your Image Description Your Image Description

കോഴിക്കോട്:  കോഴിക്കോട് കളക്ട്രേറ്റിലെ ജീവനക്കാരിയോട്   ജൂനിയർ സൂപ്രണ്ട് ഓണാഘോഷ പരിപാടിക്കിടെ അപമര്യാദയായി പെരുമാറിയെന്ന് പരാതി. കെ സെക്ഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വരാന്തയില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരി എഡിഎമ്മിന് പരാതി നല്‍കിയത്. പരാതിയില്‍ എ.ഡി.എം ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം.

ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരാതി പൊലീസിന് കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് എഡിഎം വ്യക്തമാക്കി. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണം നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ കളക്ടര്‍ കൂടി പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം നടന്നത്.

സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തരസമിതിയുടെ പരിഗണനയിലാണ് പരാതിയെന്നും അവർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയശേഷമേ പ്രതികരിക്കാനുള്ളൂവെന്ന നിലപാടിലാണ് എഡിഎം. മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് അന്വേഷണച്ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറോട് എഡിഎം നിർദേശിച്ചു

Related Posts