Your Image Description Your Image Description

അജു വ‍ര്‍ഗ്ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. എവർ​ഗ്രീൻ ​ഗാനമായ ‘ഒരായിരം കിനാക്കളാൽ’ എന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് എസ് ബാലകൃഷ്ണൻ ആണ്. എം ജി ശ്രീകുമാറും ഉണ്ണി മേനോനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

കോമഡി ആക്ഷൻ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം. ഏപ്രിൽ 24ന് പടക്കുതിര തിയറ്ററുകളിൽ എത്തും. സാലോൺ സൈമൺ ആണ് സംവിധാനം. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്‍റെ മകനായ നന്ദകുമാര്‍ തന്‍റെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള ചില തുടര്‍ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ്, സിജാ റോസ്, ദിലീപ് മേനോൻ, നന്ദു, അഖിൽ കവലയൂര്‍, ജോമോൻ ജ്യോതിര്‍, ഷമീര്‍, കോട്ടയം രമേശ്, അരുൺ പുനലൂർ, സ്മിനു സിജോ, ഷെറിൻ സിദ്ധിഖ്, വിനീത് തട്ടിൽ, പിപി കുഞ്ഞികൃഷ്ണൻ, ദേവനന്ദ, കാര്‍ത്തിക് ശങ്കര്‍, തമിഴ് നടൻ വയ്യാപൂരി, ജെയിംസ് ഏലിയാ, ഷാജു ശ്രീധര്‍, ഹരി, അരുൺ കുമാര്‍, വിഷ്ണു, അരുൺ ചൂളക്കൽ, അരുൺ മലയിൽ, ക്ലെയര്‍ ജോൺ, ബിബിൻ, വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയിൽ ഒരുമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts