Your Image Description Your Image Description

ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപീടിത്തത്തിന് സാധ്യതയുള്ളതിനാല്‍ ആങ്കര്‍ പവര്‍ ബാങ്കുകള്‍ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉപഭോക്തൃ സംരക്ഷണ വിഭാഗം (സി പി എ) ഉത്തരവിട്ടു.

ക്ലിയര്‍ ഇമേജ് ടെക്‌നോളജി കമ്പനിയുമായി ചേര്‍ന്ന് 8,400ല്‍ അധികം ആങ്കര്‍ പവര്‍ബാങ്കുകളാണ് വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. 2023നും 2025നും ഇടയില്‍ നിര്‍മ്മിച്ച എ1681, എ1647, എ1652 എന്നിവയാണ് വിപണിയില്‍ നിന്ന് പിൻവലിക്കുന്ന മോഡലുകള്‍.

അമിതമായി ചൂടാകുന്ന ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇവ തിരിച്ചുവിളിക്കുന്നത്. ഉപഭോക്താക്കള്‍ ഇതിനോടകം വാങ്ങിയിട്ടുള്ള തകരാറുള്ള പവര്‍ബാങ്ക് ബാറ്ററുകള്‍ മാറ്റി നല്‍കുമെന്ന് കമ്പനി അറിയിച്ചു. recall.cpa.gov.om. എന്ന ഔദ്യോഗിക റീക്കോൾ പോര്‍ട്ടല്‍ വഴി സീരിയല്‍ നമ്പറുകള്‍ ഉപയോഗിച്ച് തങ്ങളുടെ കൈവശമുള്ള പവര്‍ബാങ്കുകളുടെ സ്റ്റേറ്റസ് അറിയാം

Related Posts