Your Image Description Your Image Description

ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറയിലുണ്ടായ ടാങ്കർ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ബുധനാഴ്ച രാത്രിയാണ് അപകടം. ഗവർണ​റേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പരിക്കേറ്റവർക്ക് അതോറിറ്റിയുടെ ആംബുലൻസ് സംഘത്തിൽനിന്ന് സ്ഥലത്തുതന്നെ അടിയന്തര വൈദ്യസഹായം നൽകി. തുടർന്ന് കൂടുതൽ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Posts