Your Image Description Your Image Description

ഒഡിഷയിൽ യുവാക്കൾ നടുറോഡിൽ വെച്ച് തീകൊളുത്തിയ 15കാരി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. പെൺകുട്ടിക്ക് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ജൂലൈ 19ന് പുരി ജില്ലയിലെ ബലംഗയിൽ ആണ് സംഭവം. പെൺകുട്ടി സ്വന്തം വീട്ടിൽ നിന്ന് 500 മീറ്ററോളം അകലെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് നടക്കവെ, മൂന്ന് യുവാക്കൾ മോട്ടോർ സൈക്കിളിൽ അവളെ പിന്തുടരാൻ തുടങ്ങി.

ഭാർഗവി നദിക്കടുത്തുള്ള വിജനമായ സ്ഥലത്തുവെച്ച് അവർ അവളെ തടയുകയും നദീ തീരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഒരു തൂവാല കൊണ്ട് വായ് മൂടിക്കെട്ടി തീകൊളുത്തുകയായിരുന്നു. തുടർന്ന് അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. വസ്ത്രങ്ങൾക്ക് തീപിടിച്ച പെൺകുട്ടി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. അവിടെയുള്ള വയോധിക തീ കെടുത്തി പ്രഥമശുശ്രൂഷ നൽകി.

‘കുറ്റവാളികൾ തന്നെ നദിക്കരയിലേക്ക് കൊണ്ടുപോയി’ എന്ന് പെൺകുട്ടി പറഞ്ഞതായി വയോധിക പറഞ്ഞു. ‘അവൾ വേദന കൊണ്ട് നിലവിളിച്ചു. കഴുത്ത് മുതൽ കാൽവിരൽ വരെ പൊള്ളലേറ്റിരുന്നു. പക്ഷേ അവളുടെ മുഖത്തിന് ഒന്നും സംഭവിച്ചില്ല’യെന്നും അവർ പറഞ്ഞു.

Related Posts