Your Image Description Your Image Description

ഒ​ട്ടു​പാ​ൽ​വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. റ​ബ​ർ​ക​ർ​ഷ​ക​ർ​ക്ക്​ പ്ര​ഹ​ര​മു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​യാ​ണു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം​വ​രെ കി​ലോ​ക്ക്​ 132 രൂ​പ വ​രെ ല​ഭ്യ​മാ​യി​രു​ന്ന ഒ​ട്ടു​പാ​ൽ വി​ല ഇ​ന്ന​ലെ 118 രൂ​പ​യാ​യി കു​റ​ഞ്ഞു. മി​ക്ക​യി​ട​ങ്ങ​ളി​ലും ഈ ​വി​ല​ക്കാ​ണ്​ ക​ച്ച​വ​ടം ന​ട​ന്ന​തെ​ന്ന്​ റ​ബ​ർ ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റ​ബ​ർ വി​ല കി​ലോ​ക്ക്​ 200 ക​ട​ന്ന​തും ഒ​ട്ടു​പാ​ൽ വി​ല 132 രൂ​പ​യാ​യ​തും റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​നി​യും ഒ​ട്ടു​പാ​ൽ വി​ല വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു റ​ബ​ർ ക​ർ​ഷ​ക​ർ.

ഒ​ട്ടു​പാ​ലി​ന്​ വി​ല വ​ർ​ധി​ച്ച​തോ​ടെ റ​ബ​ർ ഷീ​റ്റ്​ ഉ​ൽ​പാ​ദ​ന​ത്തി​ൽ​നി​ന്ന്​ പ​ല​രും പി​ന്മാ​റു​ക​യും ചെ​യ്തു. റ​ബ​ർ​ഷീ​റ്റ്​ നി​ർ​മി​ക്കാ​നു​ള്ള ചെ​ല​വ്​ നോ​ക്കു​മ്പോ​ൾ ഒ​ട്ടു​പാ​ലി​ൽ​നി​ന്ന്​ ന​ല്ല വ​രു​മാ​നം ല​ഭി​ച്ച്​ തു​ട​ങ്ങി​യ​തോ​ടെ​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ, അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​കി​ടം​മ​റി​ച്ചാ​ണ്​ ഒ​ട്ടു​പാ​ൽ വി​ല​യി​ൽ 14 രൂ​പ കു​റ​ഞ്ഞ​ത്. ഒ​ട്ടു​പാ​ലി​ന്​ വി​ല വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ പ​ല ക​ർ​ഷ​ക​രും അ​ത്​ ശേ​ഖ​രി​ച്ച്​ സൂ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​വ​ർ​ക്കും ഈ ​നീ​ക്കം ഇ​രു​ട്ട​ടി​യാ​യി. റ​ബ​ർ മേ​ഖ​ല​യി​ലെ കാ​ര്യ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​ത്​ വ​ൻ​കി​ട ക​മ്പ​നി​ക​ളാ​ണെ​ന്നും അ​വ​ർ നി​ശ്ച​യി​ക്കു​ന്ന രീ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​ണ്​ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.

Related Posts