Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ഐ​ബി ഉ​ദ്യോ​ഗ​സ്ഥ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്രതി സു​കാ​ന്തി​നാ​യി അ​ന്വേ​ഷ​ണം സം​സ്ഥാ​ന​ത്തിന് പു​റ​ത്തേ​ക്കും വ്യാപിപ്പിച്ചു. ഇതിന് വേണ്ടി സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്കും ഒ​രു സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

സു​കാ​ന്തി​ന്‍റെ ഐ​പാ​ഡ്, ഫോ​ണ്‍ എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​ത് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ​ നി​ന്നു പി​ൻ​മാ​റി​യ​തും സു​കാ​ന്തി​ന്‍റെ പ്ര​കോ​പ​ന​പ​ര​മാ​യ സം​ഭാ​ഷ​ണ​വു​മാ​ണ് യു​വ​തി​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ്.

യു​വ​തി​യെ സാമ്പത്തിക​മാ​യും ലൈം​ഗി​ക​മാ​യും സു​കാ​ന്ത് ചൂ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ സു​കാ​ന്ത് യു​വ​തി​യെ എ​ത്തി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts