Your Image Description Your Image Description

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച മഹാത്മാഗാന്ധിയുടെ പ്രതിമയുടെ അനാച്ഛാദനവും ഗാന്ധി അനുസ്മരണവും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ പ്രതിമ അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. ഷാജിമോൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു ഗാന്ധി അനുസ്മരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കവിതമോൾ ലാലു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.വി. രതീഷ്, അന്നമ്മ മാണി, മേഘലാ ജോസഫ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജിപ്സൺ ജോസ്, അസിസ്റ്റന്റ് എൻജിനീയർ ആര്യ സുരേന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി വി. സീന എന്നിവർ പങ്കെടുത്തു.

Related Posts