Your Image Description Your Image Description

കാസർഗോഡ്പൊവ്വൽ എൽ.ബി.എസ്. എഞ്ചിനീയറിംഗ് കോളജിൽ എൻ.എസ്.എസ് യൂണിറ്റിന്റെയും ഹരിത കേരള മിഷൻറെയും നേതൃത്വത്തിൽ “സുഹൃത്തിന് ഒരു വൃക്ഷത്തൈ എന്ന ആശയവുമായി സൗഹൃദ ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈ നടൽ പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ ടി മുഹമ്മദ് ഷെക്കൂർ ബയോ പാർക്കിൽ ആദ്യ വൃക്ഷത്തൈ നട്ടു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ മുഖ്യാതിഥിയായിരുന്നു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ലോഹിതാക്ഷൻ എൻഎസ്എസ് പോഗ്രാം ഓഫീസർ അരുൺ എസ് മാത്യു ബയോ ഡൈവേഴ്‌സിറ്റി പാർക്കിൻ്റെ ചുമതലയുള്ള ഫാക്കൽറ്റി പ്രൊഫ ഒ എം വിനോദ് ,

എൻആർപിഎഫ് ട്രീ ടാഗിംഗ് റീജിയണൽ കോർഡിനേറ്റർഎൻആർപിഎഫ് . വി മഞ്ജു എൻആർപിഎഫ് കോർഡിനേറ്റർമാരായ
പ്രജ്വല് കൃഷ്ണ, ഗോകുൽ, ജിത്തു –
– അസിസ്റ്റൻ്റ് വൊളൻ്റിയർ സെക്രട്ടറി,നവീന എന്നിവർ സംസാരിച്ചു. വൃക്ഷത്തെകൾ കുട്ടുകാർ കൈമാറി നട്ടു.
ലോക സൗഹൃദ ദിനമായ ആഗസ്റ്റ് 3 നാണ് ഒരു തൈ നടാം എന്ന ഈ പരിപാടി ആരംഭിച്ചത്. സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകളുടെ കൈമാറൽ പരിപാടിയാണിത്
ഹരിതകേരളം മിഷൻ ആണ് ഇതിനു നേതൃത്വം നൽകുന്നത്. സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന ആശയവുമായി ഒരു തൈ നടാം ജനകീയ വൃക്ഷവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ സ്കൂളുകൾ, കലാലയങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വൃക്ഷത്തൈകൾ പരസ്പരം കൈമാറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സൃഷ്ടിച്ച പച്ചത്തുരുത്തുകളിലും തൈകൾ നട്ട് പിടിപ്പിച്ചു. പുതിയ നിരവധി പച്ചത്തുരുത്തുകൾക്കും തുടക്കം കുറിച്ചു. പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി.
പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെയുള്ള വൃക്ഷത്തൈ കൈമാറ്റം ലക്ഷ്യമിടുന്നുണ്ട്. ചങ്ങാതിയുടെ പേരിൽ മണ്ണിലൊരു തൈ നട്ട് പരിപാലിക്കുന്നതിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധവും സുഹൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധവും മഹാവൃക്ഷം പോലെ വളരട്ടെയെന്ന സന്ദേശംകൂടി കുട്ടികളിലെത്തും. അടുത്തമാസം30 നകം ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു തൈ നടാം ക്യാമ്പയിൻ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇതിനകം 25 ലക്ഷത്തിലധികം തൈകൾ നട്ടുകഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അയൽക്കൂട്ടങ്ങൾ, മഹാത്മാഗാന്ധി ദേശീയ-ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഫോറസ്ട്രി വിഭാഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ വ്യാപകമായി വൃക്ഷത്തൈ ഉല്പാദനവും ഓഗസ്റ്റ്-സെപ്തംബർ മാസങ്ങളിലായി നടക്കുന്നുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിന്റെയും സൗഹൃദത്തിന്റെ പ്രതീകമായും വിദ്യാർത്ഥികൾ തങ്ങളുടേയും സുഹൃത്തുകളുടേയും പേരുകൾ ചേർത്ത ട്രീ ടാഗ് ഉള്ള തൈകൾ നിർദ്ദിഷ്ടമായി വകുപ്പുകൾക്കു സമീപം നടുകയായിരുന്നു. സുഹൃത്തുക്കൾക്ക് തൈകൾ സമ്മാനിച്ചുകൊണ്ട് വിദ്യാർത്ഥികൾ പരസ്പര സൗഹൃദവും പരിസ്ഥിതി ബോധവും പങ്കുവെച്ചു.
എല്ലാ ഡിപ്പാർട്ടുമെന്റുകളെയും ഉൾപ്പെടുത്തി, എൻആർപിഎഫ് വിഭാഗവും എൻ.എസ്.എസ് ടീമും പരിപാടിക്ക് ഊർജ്ജം പകർന്നു
പരിസ്ഥിതിയോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥികളുടെയും സംഘടനകളുടെയും പുത്തൻ ചുവടായിരുന്നു ഇത്.

Related Posts