Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: മൂന്നുവർഷത്തെ കാലാവധി പൂർത്തിയാക്കി എ​ൽ.​ഡി ക്ല​ര്‍ക്ക് റാ​ങ്ക് ലി​സ്റ്റു​ക​ള്‍ ഇന്ന് അ​വ​സാ​നി​ക്കും. 14 ജി​ല്ല​ക​ളി​ലു​മാ​യി 2022 ആ​ഗ​സ്റ്റ് ഒ​ന്നി​നാണ് റാ​ങ്ക് ലി​സ്റ്റു​ക​ൾ നിലവിൽ വന്നത്. ഈ മൂന്നു വർഷത്തിനുള്ളിൽ ഇ​തു​വ​രെ ന​ൽ​കി​യ നിയമന ശിപാർശ 49 ശ​ത​മാ​നം മാ​ത്രം. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 23,518 പേ​രാ​ണ് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ൽ 11,562 പേ​ർ​ക്ക് നി​യ​മ​ന ശി​പാ​ർ​ശ ല​ഭി​ച്ചു. നി​യ​മ​ന ശി​പാ​ർ​ശ​യി​ൽ 2342 ഒ​ഴി​വും എ​ൻ.​ജെ.​ഡി​യാ​ണ് (നോ​ട്ട് ജോ​യി​നി​ങ് ഡ്യൂ​ട്ടി). യ​ഥാ​ർ​ഥ നി​യ​മ​നം 9220 മാ​ത്രം.

ഈ ​ത​സ്തി​ക​യു​ടെ മു​ൻ റാ​ങ്ക് ലി​സ്റ്റി​ൽ​നി​ന്ന് 12,069 പേ​ർ​ക്കാ​ണ് നി​യ​മ​ന ശി​പാ​ർ​ശ ല​ഭി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ നി​യ​മ​ന ശി​പാ​ർ​ശ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്-1259. കു​റ​വ് വ​യ​നാ​ടും-382. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ആ​കെ നി​യ​മ​ന ശി​പാ​ർ​ശ 1000 ക​ട​ന്നി​ട്ടു​ണ്ട്. എ​ൽ.​ഡി ക്ല​ര്‍ക്ക് റാ​ങ്ക് ലി​സ്റ്റു​ക​ളി​ൽ പ​ര​മാ​വ​ധി നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ കൃ​ത്യ​മാ​യി പി.​എ​സ്.​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജൂ​ൺ 14ന് ​ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പ് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

വി​ര​മി​ക്ക​ൽ, പ്ര​മോ​ഷ​ൻ, ഡെ​പ്യൂ​ട്ടേ​ഷ​ൻ, ദീ​ർ​ഘ​കാ​ല അ​വ​ധി തു​ട​ങ്ങി​യ​വ മൂ​ലം റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ഉ​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ൾ ജൂ​ലൈ 31ന​കം വ​കു​പ്പ് മേ​ധാ​വി​ക​ൾ പി.​എ​സ്.​സി​യു​ടെ ഇ-​വേ​ക്ക​ൻ​സി സോ​ഫ്റ്റ്‌​വെ​യ​ർ മു​ഖേ​ന റി​പ്പോ​ർ​ട്ട് ചെ​യ്ത ശേ​ഷം ഈ ​വി​വ​രം ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര (അ​ഡ്മി​നി​സ്ട്രേ​റ്റി​വ് വി​ജി​ല​ൻ​സ് സെ​ൽ) വ​കു​പ്പി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സ​ർ​ക്കു​ല​ർ. ജൂ​ലൈ 31ന് ​രാ​ത്രി 12 വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഒ​ഴി​വു​ക​ൾ നി​ല​വി​ലെ ലി​സ്റ്റി​ൽ​നി​ന്ന് നി​ക​ത്താ​ൻ ക​ഴി​യും.

ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വെ​ന്‍റ്സ് റാ​ങ്ക് പ​ട്ടി​ക കാ​ലാ​വ​ധി തി​ക​യു​ന്ന സ​മ​യ​ത്തും പ​ര​മാ​വ​ധി ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റാ​ങ്ക് പ​ട്ടി​ക അ​വ​സാ​നി​ക്കു​ന്ന ജൂ​ലൈ 17ന് 14 ​ജി​ല്ല​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യാ​ണ് പി.​എ​സ്.​സി​യു​ടെ അ​വ​കാ​ശ​വാ​ദം. സ​മാ​ന​രീ​തി​യി​ൽ ക്ല​ർ​ക്ക് ഒ​ഴി​വു​ക​ളും വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യെ​ങ്കി​ലും പ​ര​മാ​വ​ധി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ.

നി​ല​വി​ലെ റാ​ങ്ക് ലി​സ്റ്റ് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ എ​ൽ.​ഡി ക്ല​ർ​ക്ക് ത​സ്തി​ക​യു​ടെ പു​തി​യ റാ​ങ്ക് ലി​സ്റ്റ് ആ​ഗ​സ്റ്റ് ഒ​ന്നി​ന് നി​ല​വി​ൽ​വ​രും. ഈ ​ത​സ്തി​ക​യു​ടെ സാ​ധ്യ​ത ലി​സ്റ്റ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പി.​എ​സ്.​സി പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. നി​യ​മ​നം കു​റ​ഞ്ഞ​തോ​ടെ സാ​ധ്യ​ത പ​ട്ടി​ക​യു​ടെ നീ​ള​വും പി.​എ​സ്.​സി ചെ​റു​താ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ 14 ജി​ല്ല​ക​ളി​ൽ​നി​ന്നു​മാ​യി 23,693 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഇ​ത്ത​വ​ണ 20,728 പേ​രാ​ണ് ലി​സ്റ്റി​ലു​ള്ള​ത്.

വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള 12 ജി​ല്ല​ക​ളി​ലും ക​ഴി​ഞ്ഞ പ​ട്ടി​ക​യെ​ക്കാ​ൾ കു​റ​വാ​ണ്. പ​ത്ത​നം​തി​ട്ട​യി​ൽ ര​ണ്ടു​പേ​രും വ​യ​നാ​ട് 35 പേ​രു​മാ​ണ് കൂ​ടു​ത​ലാ​യി ഉ​ൾ​പ്പെ​ട്ട​ത്. ഭി​ന്ന​ശേ​ഷി സം​വ​ര​ണ​പ്പ​ട്ടി​ക​യി​ലാ​ണ് പി.​എ​സ്.​സി ക​ടും​വെ​ട്ട് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ പ​ട്ടി​ക​യി​ൽ 1074 പേ​രു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ 416 പേ​രെ മാ​ത്ര​മേ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ.

Related Posts