Your Image Description Your Image Description

 

ഒമ്പത് വർഷം മുൻപ് 2015 – 16 കാലയളവിൽ ഇവിടത്തെ ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം ഏതാണ്ട് 12 ആയിരുന്നു ഇന്ന് 108 മത്തെ സർക്കാർ ആശുപത്രിയിലും ഡയാലിസിസ് സാധ്യമായിരിക്കുകയാണ്.

കേരളത്തിൽ താലൂക്ക് ആശുപത്രി തലം മുതൽ എല്ലാ സർക്കാർ ആശുപത്രികളിലും 2025 ഡിസംബറോടുകൂടി ഡയാലിസിസ് സാധ്യമാക്കുക എന്നതാണ് ലക്ഷ്യം എന്ന് ആരോഗ്യം, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.

ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെയും നവീകരിച്ച ഒ.പി. ബ്ലോക്കിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് കൂടുതൽ സൗജന്യ ചികിത്സ നൽകുന്നത് കേരളമാണ്. 2021ൽ രണ്ടര ലക്ഷം പേരും 2024ൽ ആറര ലക്ഷം ആളുകളും സൗജന്യ ചികിത്സ നേടി. 2022ന് മുമ്പ് കേരളത്തിലെ ഒരു സർക്കാർ ആശുപത്രികളിലും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഉണ്ടായിരുന്നില്ല. സ്വകാര്യമേഖലയിൽ 40 ലക്ഷം രൂപ വരെ ചിലവ് വരുന്ന ശസ്ത്രക്രിയ 2022 മുതൽ നമ്മൾ സൗജന്യമായി ആരംഭിച്ചു. പടിപടിയായാണ് നാം ഇതെല്ലാം സാധ്യമാക്കുന്നത് എന്നും മന്ത്രി പറഞ്ഞു. കുടുംബരോഗ്യ കേന്ദ്രം എന്ന വാക്കിൻറെ അർത്ഥം ബോർഡ് മാറ്റിവെക്കൽ മാത്രമല്ല കുടുംബങ്ങളുടെ ആരോഗ്യ കേന്ദ്രം എന്നുള്ളത് കൂടിയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ആർദ്രം രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി 37.5 ലക്ഷം രൂപ ചിലവഴിച്ചാണ് ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ വരുന്ന ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്.

ചേർപ്പ് സി.എച്ച്.സി. അങ്കണത്തിൽവെച്ച് നടന്ന ചടങ്ങിൽ സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പുതുക്കാട്എം.എൽ.എ കെ.കെ. രാമചന്ദ്രൻ മുഖ്യാതിഥിയായി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ രാധാകൃഷ്ണൻ, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ മനോജ്, പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി വിനയൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന അക്ബർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറി ജോസഫ്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി.കെ ഗീത, സി.കെ സുനിൽ കുമാർ, എൻ.ടി സജീവൻ, അനിത, ആരോഗ്യ വകുപ്പ് ഡയറക്ടർ കെ.ജെ റീന, ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ പി. സജീവ് കുമാർ, ആർദ്രം നോഡൽ ഓഫീസർ ശ്രീജിത്ത് എസ് ദാസ്, ഡെപ്യൂട്ടി ഡി.എം.ഒ അനൂപ്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് വൈസ് ചെയർപേഴ്സൺ സി.ബി സുരേഷ് ബാബു, ചേർപ്പ് സി.എച്ച്.സി സൂപ്രണ്ട് കെ.ടി സുജ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts