Your Image Description Your Image Description

തീരപ്രദേശങ്ങളിലും കായലോരപ്രദേശങ്ങളിലും സുലഭമായി കാണപ്പെടുന്ന ഒരു ഔഷധ വൃക്ഷമാണ് പൂവരശ്. നാട്ടിൻപുറങ്ങളിൽ ഇത് ധാരാളമായി കാണപ്പെടുന്നു. ചർമ്മരോഗങ്ങളുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണിത്. കേരളത്തിൽ ഇതിനെ ചീലാന്തി ,പൂപ്പരുത്തി ,പൂപരുത്തി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ പോർഷ്യാ ട്രീ ,ഇന്ത്യൻ ടൃൂളിപ്പ് ട്രീ എന്ന പേരുകളിലും സംസ്‌കൃതത്തിൽ ഹരിപുച്ഛ ,പരിഷ ,കമണ്ഡലം ,ഗർഭഭാണ്ഡം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

ഒരു കാലത്ത് കേരളത്തിൽ ഇഡലി ഉണ്ടാക്കിയിരുന്നത് പൂവരശിന്റെ ഇലയിലാണ്. ചില രാജ്യങ്ങളിൽ പൂവരശിന്റെ തളിര് ഇലയും പൂവും ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട് ,

പൂവരശ് ഔഷധഗുണങ്ങൾ .
തൊലി ,ഇല ,പൂവ് ,വിത്ത് ,വേരിന്മേൽ തൊലി എന്നിവയാണ് ഔഷധയോഗ്യ ഭാഗങ്ങൾ .രക്തം ശുദ്ധീകരിക്കും .രക്തശ്രാവം തടയും .ചൊറി ,ചിരങ്ങ് ,സോറിയാസിസ് ,സ്കാബീസ് .പുഴുക്കടി ,വെള്ളപ്പാണ്ട് ,കുഷ്‌ഠം തുടങ്ങിയ എല്ലാവിധ ത്വക് രോഗങ്ങളെയും ശമിപ്പിക്കും .കൂടാതെ ക്ഷതം ,മുറിവുകൾ ,വ്രണം ,വീക്കം ,പ്രമേഹം ,വയറിളക്കം ,വെള്ളപോക്ക്, കരൾ രോഗങ്ങൾ ,ശരീരം പുകച്ചിൽ ,മൂത്രനാളിയിലെ അണുബാധ എന്നിവയ്‌ക്കെല്ലാം പൂവരശ് ഔഷധമാണ് .ഇതിന് അണുനാശക ശക്തിയുണ്ട് .

നാട്ടിൻ പുറങ്ങളിൽ പൂവരശിന്റെ തൊലി കൊണ്ട് കഷായ മുണ്ടാക്കിയും എണ്ണ കാച്ചിയും ത്വക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നത് സാധാരണമാണ്. ഇതിന്റെ ഇലകൾ അരിയോടൊപ്പം അരച്ച് കരിപ്പെട്ടിയും ചേർത്ത് കുറുക്കി പ്രസവരക്ഷ ഔഷധമായി ഉപയോഗിക്കാറുണ്ട് .ഇതിന്റെ ഇലകളിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിച്ചാൽ കീമോതെറാപ്പിക്ക്‌ വിധേയരായ രോഗികളിൽ രക്തത്തിന്റെ അളവും പ്ലേറ്റ്ലറ്റുകളുടെ കൗണ്ടും കൂടും .

പൂവരശിന്റെ തൊലിയിട്ട് കാച്ചിയെടുക്കുന്ന എണ്ണ ചൊറി ,ചിരങ്ങ് ,സോറിയാസിസ് ,സ്കാബീസ് .പുഴുക്കടി ,ഉണങ്ങാത്ത വ്രണങ്ങൾ എന്നിവയ്‌ക്കെല്ലാം നല്ലതാണ് .ഇതിന്റെ തൊലി വെട്ടിനുറുക്കി കഷായ മുണ്ടാക്കി കഴിച്ചാലും എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും .പൂവരശിന്റെ ഇളം കായ മുറിക്കുമ്പോൾ കിട്ടുന്ന പശപോലെയുള്ള ദ്രാവകം എല്ലാ ത്വക്‌രോഗങ്ങൾക്കും നല്ലതാണ് ,ഇത് പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .മാസമുറ കൃത്യമല്ലാത്ത സ്ത്രീകൾക്ക് പൂവരശിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ് .

ഇലയ്ക്ക് നീരും വേദനയും ഇല്ലാതാക്കാനുള്ള കഴിവുണ്ട് .ഇല അരച്ച് ആവണക്കെണ്ണയും ചേർത്ത് ചൂടാക്കി ചെറിയ ചൂടോടെ സന്ധികളിൽ പുരട്ടിയാൽ വാതരോഗങ്ങൾ മൂലമുണ്ടാകുന്ന നീരും വേദനയും കുറയും .പുറംതൊലിയുടെ കഷായം മുറിവുകൾ കഴുകാൻ ഉപയോഗിക്കാം .കൂടാതെ ഈ കഷായം കൊണ്ട് യോനി കഴുകിയാൽ യോനിയിലെ അണുബാധ മാറിക്കിട്ടും .വേരിന്മേൽ തൊലിയുടെ കഷായം പ്രമേഹത്തിന് ഉത്തമമാണ് .

ഇലയുടെ കഷായം രക്തശുദ്ധിക്ക് നല്ലതാണ് .ഫാറ്റി ലിവർ ഉള്ളവർ പൂവരശിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും കുരുന്നിലകൾ ചവച്ച് കഴിക്കുന്നതും ഉത്തമമാണ്. പൂവരശിന്റെ ഇലയിൽ ഇഡലിയുണ്ടാക്കി കഴിക്കുന്നത് എല്ലാ ത്വക് രോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾ വരാതിരിക്കാനും നല്ലതാണ് .കൂടാതെ കരളിന്റെ ആരോഗ്യത്തിനും നല്ലതാണ് .പൂവരശിന്റെ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുളിച്ചാൽചൂടുകുരു മാറിക്കിട്ടും .കൂടാതെ ശരീരവേദന മാറാനും നല്ലതാണ് .പൂവരിശിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വെള്ളപ്പാണ്ടിന്‌ ഔഷധമാണ് .

പൂവരശിന്റെ ഇലകൾ അരച്ച് വ്രണങ്ങളിൽ പുരട്ടുവാൻ ഉപയോഗിക്കാം .പൂവരശിന്റെ ഉണങ്ങിയ ഇല കത്തിച്ചു കിട്ടുന്ന ചാരം വെളിച്ചെണ്ണയിൽ ചാലിച്ച് ചൊറി , ചിരങ്ങ് , കരപ്പൻ എന്നിവയ്ക്ക് പുറമെ പുരട്ടുവാൻ ഉപയോഗിക്കാം പൂവരശിന്റെ കായ മുറിക്കുമ്പോൾ കിട്ടുന്ന പശപോലെയുള്ള ദ്രാവകം പുഴുക്കടിക്ക് മരുന്നാണ് ,ഇത് പുഴുക്കടിയുള്ള ഭാഗത്ത് പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .പൂവരശിന്റെ പൂവ് മുറിവിനും കീട വിഷബാധയ്ക്കും നല്ലതാണ് .പൂവ് അരച്ച് പുറമെ പുരട്ടിയാൽ മതിയാകും .

പൂവരശ് ചേരുവയുള്ള ചില ഔഷധങ്ങൾ .കാമിലാരി ക്യാപ്‌സ്യൂൾ (Kamilari capsule )
കരൾരോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കാമിലാരി ക്യാപ്‌സ്യൂൾ.മഞ്ഞപ്പിത്തം ,ഫാറ്റി ലിവർ,മദ്യപാനം മൂലമുണ്ടാകുന്ന കരൾ തകരാറുകൾ മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
യഷ്ടീമധുകാദി തൈലം (Yashtimadhukadi Kera Tailam).
ചൊറി ,ചൊറിച്ചിൽ ,സ്കാബീസ്,കരപ്പൻ മുതലായവയുടെ ചികിൽത്സയിൽ പുറമെ പുരട്ടുവാൻ യെഷ്ടീമധുകാദി തൈലം ഉപയോഗിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Related Posts