Your Image Description Your Image Description

സൗഹൃദത്തിന്റെ കൂട്ടായ്മയിൽ ഗവൺമെന്റ് ഗേൾസിൽ ഇനി പച്ചക്കറികൾ വളരും. കൊച്ചിൻ കോർപ്പറേഷൻ, ഹരിത കേരളം മിഷൻ, എറണാകുളം ഗവൺമെന്റ് ഗേൾസ് യു പി സ്കൂൾ പിടിഎ, എളമക്കര ഭവൻസ് വിദ്യാമന്ദിർ എന്നിവരുടെ സഹകരണത്തിലൂടെ എറണാകുളം ഗവൺമെന്റ് ഗേൾസ് സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി . കൊച്ചി കോർപ്പറേഷൻ കൗൺസിലർ പത്മജ എസ് മേനോൻ ഉദ്ഘാടനം നിർവഹിച്ചു.

ഭവൻസ് വിദ്യാമന്ദിറിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിലെ കരിയിലകൾ ബയോഗ്യാസ് പാന്റിൽ നിന്നുള്ള സ്ലറി ഉപയോഗിച്ച് വളമാക്കി മാറ്റിവരുന്നു ഇതിൽ നിന്നും പച്ചക്കറി കൃഷിക്ക് ആവശ്യമായ ജൈവവളം ഗവൺമെന്റ് ഗേൾസ് യുപി സ്കൂളിന് നൽകി. ഭവൻസിലെ വിദ്യാർത്ഥി ക്രിസ് ജോൺ വള നിർമ്മാണത്തിന്റെ രീതിശാസ്ത്രവും ഉപയോഗ രീതികളും വിശദീകരിച്ചു.

കൃഷി ചെയ്യുന്നതിന് ആവശ്യമായ ചെടിച്ചട്ടികളും മണ്ണും പിടിഎ യുടെ നേതൃത്വത്തിൽ ഒരുക്കിയപ്പോൾ ആവശ്യമായ പച്ചക്കറി തൈകൾ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ലഭ്യമാക്കി. ഈ പരിപാടിയിലൂടെ സ്കൂളുകൾ തമ്മിലുള്ള സൗഹൃദം വളർത്തുന്നതിനും കുട്ടികൾക്ക് പരസ്പരം സഹകരണ മനോഭാവം ഉണ്ടാക്കുന്നതിനും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും സാധിച്ചു.

 

 

Related Posts