Your Image Description Your Image Description

കൊച്ചി: എറണാകുളം കോടനാട് വയോധിക ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. മനയ്ക്കപ്പടി വീട്ടിൽ ഔസേപ്പിന്‍റെ ഭാര്യ അന്നം ഔസേഫ് ആണ് മരിച്ചത്. വസ്ത്രത്തിലും മൃതദേഹത്തിനടുത്തും ചോരക്കറയും ദേഹത്ത് മുറിപ്പാടുകളും ഉണ്ട്.

ധരിച്ചിരുന്ന 5 സ്വർണവളകളിൽ മൂന്നെണ്ണം നഷ്ടപ്പെട്ട നിലയിലാണ്. കവർച്ചയുടെ ഭാഗമായി കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിലാണ് പോലീസ്. കോടനാട് പോലീസ് വിരലടയാള വിദഗ്ധർ ഫോറൻസിക്ക് സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

പെരുമ്പാവൂർ സ്വദേശിയായ അഡ്വക്കറ്റ് വർഗീസിന്റെ രണ്ടര ഏക്കറോളം പുരയിടം സൂക്ഷിക്കുന്നത് ഇവരാണ്. ഈ പുരയിടത്തിന്റെ ഒരു ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.

Related Posts