Your Image Description Your Image Description

 

എറണാകുളം എക്സൈസ് ഡിവിഷനിലെ എക്സൈസ്/പോലീസ് വകുപ്പുകളുടെ വിവിധ അബ്കാരി/എൻ ഡി പിഎസ് കേസുകളിലുൾപ്പെട്ട് സർക്കാരിലേക്ക് കണ്ടുകെട്ടിയതും, നടപടികൾ പൂർത്തിയായതുമായ 70 വാഹനങ്ങൾ (അബ്‌കാരി – 47, എൻ ഡി പി എസ് – 23 ) മാമല എക്സൈസ് റേഞ്ച് ഓഫീസിൽ ആഗസ്റ്റ് 8 പകൽ 11ന് പരസ്യമായി ലേലം ചെയ്ത് വില്പന നടത്തുന്നു. വാഹന ലേലം അന്നേ ദിവസം പൂർത്തിയാക്കാൻ സാധിക്കുന്നില്ലായെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം തുടരുന്നതാണ്. ലേല നിബന്ധനകളും വ്യവസ്ഥകളും എറണാകുളം എക്സൈസ് ഡിവിഷൻ ഓഫീസിൽ നിന്നും ജില്ലയിലെ മറ്റ് എക്സൈസ് ഓഫീസുകളിൽ നിന്നും ലഭ്യമാകും. വാഹനങ്ങൾ അതാത് ഓഫീസ് മേധാവിയുടെ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്. വാഹനത്തിൻ്റെ വിശദ വിവരങ്ങൾ എക്സൈസിന്റെ https://keralaexcise.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും

Related Posts