Your Image Description Your Image Description

കൊ​ൽ​ക്ക​ത്ത: എ​നി​ക്ക് എ​ന്റെ സി​ന്ദൂ​രം തി​രി​കെ ന​ൽ​കൂ, എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം ഞാ​നും സ​​ന്തോ​ഷി​ക്ക​ട്ടെയെന്ന് പാക് സൈന്യം പിടിച്ചുകൊണ്ടുപോയ ബിഎസ്എഫ് ജവാൻ പൂ​ർ​ണം കു​മാ​ർ സാഹു (34)വിന്റെ ഭാര്യ. പാക് സൈന്യത്തിന്റെ പിടിയിലായ പൂർണം കുമാറിന്റെ മോചനം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. 18 നാ​ൾ മു​മ്പാ​ണ് പ​ഞ്ചാ​ബി​ലെ പാ​ക് അ​തി​ർ​ത്തി ക​ട​ന്നു​വെ​ന്നാ​രോ​പി​ച്ച് പി കെ സാഹുവിനെ ​പാ​ക് സൈ​ന്യം പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. എന്നാൽ, ഇദ്ദേഹത്തിന്റെ മോചനം ഇനിയും സാധ്യമായിട്ടില്ല.

ക​ണ്ണു​കെ​ട്ടി അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പി കെ സാഹുവിന്റെ ചി​ത്ര​ങ്ങ​ൾ പാ​കി​സ്ഥാ​ൻ പ​ങ്കു​വെ​ച്ചി​രു​ന്നു. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​ന്ത്യ ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ ന​ട​ത്തു​ക​യും വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​​ലെ​ത്തു​ക​യും ചെ​യ്യു​മ്പോ​ഴും പി കെ സാഹുവിന്റെ മോചനം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് സൂചന.

സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് കൂ​ട്ടു​പോ​കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ അ​തി​ർ​ത്തി​യി​ലേ​ക്ക് ക​ട​ന്നു​പോ​യി എ​ന്ന പേ​രി​ലാ​ണ് പാ​ക് റെ​യ്ഞ്ച​ർ​മാ​ർ അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബം​ഗാ​ളി​ലെ റി​ഷാ​റ​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ ര​ജ​നി ഭർത്താവിന്റെ മോ​ച​നം തേ​ടി മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. പാ​ക് സം​ഘം പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത​റി​ഞ്ഞ് സാ​ഹു​വി​ന്റെ പി​താ​വ് ഭോ​ല​യും ര​ജ​നി​യും ഫി​റോ​സ് പൂ​രി​ലെ​ത്തി ​സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​വ​ർ ഉ​റ​പ്പും ന​ൽ​കി. ബി.​എ​സ്.​എ​ഫ് അ​ധി​കൃ​ത​രും മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും ക​ല്യാ​ൺ ബാ​ന​ർ​ജി എം.​പി​യും സ​ഹാ​യ​വാ​ഗ്ദാ​നം ന​ൽ​കി. എ​ന്നാ​ൽ, സൈ​നി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ സാഹു​വി​നെ​ക്കു​റി​ച്ച് മി​ണ്ടാ​ട്ട​മേ​യി​ല്ല. 18 വ​ർ​ഷം രാ​ജ്യ​ത്തെ സേ​വി​ച്ച മ​ക​നെ എ​ല്ലാ​വ​രും മ​റ​ന്നി​രി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ അ​മ്മ പ​രി​ത​പി​ക്കു​കയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts