Your Image Description Your Image Description

പത്തനംതിട്ട : എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുടുംബശ്രീ ഭക്ഷ്യമേളയിൽ 10.28 ലക്ഷം രൂപയുടെ വിറ്റുവരവ്. മേളയുടെ ആറാം ദിവസമായ മെയ് 21 ഉച്ചവരെയുള്ള കണക്കാണ്. കുടുംബശ്രീ സംരംഭകരുടെ വ്യത്യസ്തമായ വിഭവങ്ങൾ മേളയില്‍ ഭക്ഷണപ്രിയരുടെ മനം കവര്‍ന്നു. പത്തനംതിട്ട ഗ്രാന്‍ഡ് സഫയും ബേക്കേഴ്‌സ് ബേക്കറും സ്ഥിരം വിഭവങ്ങളില്‍ രുചിയുടെ വൈവിധ്യം തീര്‍ത്തു.

ഒപ്പം തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ രുചികളും രസക്കൂട്ടായി. അട്ടപ്പാടിയില്‍ നിന്നും വന്ന കാട്ടുചെമ്പകം കഫെ കുടുംബശ്രീ യൂണിറ്റിന്റെ ദോശയും ഊരു കാപ്പിയും പ്രിയപ്പെട്ടതായി. ബിരിയാണി, പത്തിരി, ചിക്കന്‍, ജ്യൂസ്, ചായ പലഹാരങ്ങള്‍, ചക്ക വിഭവങ്ങള്‍ എന്നിവ കൊണ്ട് സമൃദ്ധമായിരുന്നു കുടുംബശ്രീയുടെ ഭക്ഷണശാല.

ഭക്ഷണത്തിനൊപ്പം കലാപരിപാടിയും ആസ്വദിക്കാനുള്ള സജീകരണം സന്ദര്‍ശകരെ തൃപ്തരാക്കി. ഭക്ഷണശാലയ്ക്ക് പുറമെ കുടുംബശ്രീ സ്റ്റാളില്‍ 90,180 രൂപയുടെ ഉൽപന്നങ്ങള്‍ വിറ്റഴിച്ചു. സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശബരിമല ഇടത്താവളത്തില്‍ മേയ് 16ന് ആരംഭിച്ച മേള ഇന്ന് (മെയ് 22) ന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts