Your Image Description Your Image Description

ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആരോഗ്യവകുപ്പ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ അറിയിച്ചു.

ജില്ലയിലെ സ്‌കൂളുകളില്‍ ഇന്‍ഫ്ലുന്‍സ എ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ സര്‍വേലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജില്ലയില്‍ ഏഴ് സ്‌കൂള്‍ കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്‍ഫ്ലുന്‍സ വൈറസ് പരത്തുന്ന ശ്വാസകോശ രോഗമാണിത്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നതും മറ്റു കുട്ടികളുമായി ഇടപഴകുന്നതും ഒഴിവാക്കണം. സ്‌കൂളുകളില്‍ പനി കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതര്‍ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കേണ്ടതും ഫീവര്‍ രജിസ്റ്റര്‍ സൂക്ഷിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. സ്‌കൂളുകളില്‍ മാസ്‌ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തി ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്. ദിവസേന ആരോഗ്യവകുപ്പിലേക്ക് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശം നല്‍കി.

Related Posts