Your Image Description Your Image Description

ചെന്നൈ: സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മതേതര പാർട്ടികളെ ഒന്നിച്ചു നിർത്തുന്നതിൽ തമിഴ്നാട് രാജ്യത്തിന് മാതൃകയാണെന്നും ഗവർണർക്ക് എതിരായ കേസിലെ തമിഴ്നാട് സർക്കാരിന്റെ വിജയം അഭിനന്ദനാർഹമാണെന്നും എംഎ ബേബി പറഞ്ഞു.

എഐഎഡിഎംകെ-ബിജെപി മുന്നണി അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗം ആണെന്നും ബേബി വിമർശിച്ചു.സംസ്ഥാന കേന്ദ്ര ബന്ധത്തിൽ തമിഴ്നാട് നേടിയത് പ്രധാന വിജയമാണെന്ന് പറഞ്ഞ എംഎ ബേബി കേരളത്തിൽ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിലേറുമെന്നും ജനങ്ങൾ അതിന് തയ്യാറെടുത്തെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts