Your Image Description Your Image Description

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജമ്മുകശ്മീരിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ആകാശ സർവ്വേ നടത്തും. രാജ്ഭവനിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗവും ഇന്ന് ചേരും. യോഗത്തിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ പങ്കെടുക്കും.

മഴക്കെടുപ്പ് രൂക്ഷമായ ഹിമാചൽ പ്രദേശിൽ നിരവധി റോഡുകൾ തകരുകയും പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തു.മണ്ണിടിച്ചിൽ മൂലം ഗതാഗതവും തടസ്സപ്പെടുകയും ചെയ്യ്തു. അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

പഞ്ചാബിലും പ്രളയക്കെടുതി തുടരുകയാണ്. കേന്ദ്രം സംസ്ഥാനത്തിന് നൽകാനുള്ള 60,000 കോടി രൂപയുടെ വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി ഭഗവന്ദ് മാൻ ആവശ്യപ്പെട്ടിരുന്നു. കനത്ത മഴയിലും സത്‍ലജ്, ബിയാസ്, രവി നദികൾ കരകവിഞ്ഞു. ആയിരത്തിലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. ഒരു ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചുവെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. ദുരന്തബാധിത മേഖലകളിൽ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

 

 

Related Posts