Your Image Description Your Image Description

ഉംറക്കാർക്ക് സൗദിയിൽ തങ്ങാനുള്ള സമയപരിധി അവസാനിച്ചതോടെ മക്കയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി. അനധികൃതമായി തങ്ങിയ സന്ദർശക വിസക്കാരായ നിരവധി പേരുടെ വിരലടയാളം സുരക്ഷാ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് തീർഥാടകർ എത്തുന്നത് വർധിച്ചതോടെ തിരക്കിലേക്ക് നീങ്ങുകയാണ് മക്ക നഗരം.

ഇന്നലെ അർധരാത്രി വരെയായിരുന്നു ഉംറക്കാർക്ക് മടങ്ങാനുള്ള അവസാന സമയം നൽകിയത്. സമയപരിധി അവസാനിച്ചതോടെ മക്കയിലും പരിസരങ്ങളിലും വ്യാപക പരിശോധനയാണ്. താമസ കെട്ടിടങ്ങളിലും ഓഫീസുകൾ കേന്ദ്രീകരിച്ചും രേഖകൾ ഉറപ്പുവരുത്തുന്നുണ്ട്. നിരവധി പേരെ പിടികൂടി. ഇവർക്ക് ജയിലും നാടുകടത്തലുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts