Your Image Description Your Image Description

വിറ്റാമിന്‍ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാണ് ഈന്തപ്പഴം.

വിറ്റാമിന്‍ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാണ് ഈന്തപ്പഴം. ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. എല്ലുകളുടെ ആരോഗ്യം

ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് ഈന്തപ്പഴം. കാത്സ്യം ധാരാളം അടങ്ങിയതാണ് പാല്‍. അിനാല്‍ ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

2. ദഹനം

നാരുകളാല്‍ സമ്പന്നമായ ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. ഊര്‍ജം

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും.

4. വിളര്‍ച്ച

അയേണിന്‍റെ കലവറയാണ് ഈന്തപ്പഴം. അതിനാല്‍ ഇളം ചൂടു പാലില്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

5. ഹൃദയാരോഗ്യം

ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ പാലില്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

6. തലച്ചോറിന്‍റെ ആരോഗ്യം

വിറ്റാമിന്‍ ബി6, മഗ്നീഷ്യം അടങ്ങിയ ഈന്തപ്പഴം തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

7. ഉറക്കം

പാലില്‍ ഈന്തപ്പഴം കുതിര്‍ത്ത് രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

8. ചര്‍മ്മം

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക

Leave a Reply

Your email address will not be published. Required fields are marked *

Related Posts