Your Image Description Your Image Description

ഇൻഫിനിക്സ് GT 30 5G+ ഇന്ത്യയിൽ അവതരിപ്പിച്ചു. സൈബർ മെക്കാ ഡിസൈൻ 2.0 എന്നറിയപ്പെടുന്ന റിയർ വൈറ്റ് എൽ.ഇ.ഡി ലൈറ്റിങ് സെറ്റപ്പ്, ഗെയിമിങ്ങിനായി പ്രത്യേകമായി നൽകിയിട്ടുള്ള GT ഷോൾഡർ ട്രിഗറുകൾ എന്നിവ ഈ ഫോണിന്‍റെ പ്രത്യേകതയാണ്. കസ്റ്റം ഫങ്ഷനുകൾ അസൈൻ ചെയ്യാനും ഇത് ഉപയോഗിക്കാം.ബ്ലേഡ് വൈറ്റ്, സൈബർ ഗ്രീൻ, പൾസ് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. ഓഗസ്റ്റ് 14 മുതൽ ഫ്ലിപ്കാർട്ട് വഴിയും രാജ്യത്തുടനീളമുള്ള മറ്റ് റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഇത് വാങ്ങാൻ സാധിക്കും. ഗെയിമിങ്ങിനായി, ‘GT ഷോൾഡർ ട്രിഗറുകൾ’ ഫോണിന്‍റെ വലത് വശത്താണ് നൽകിയിട്ടുള്ളത്.

ഗെയിമിങ്ങിന് പുറമേ ക്യാമറ കൺട്രോൾ, വീഡിയോ പ്ലേബാക്ക് തുടങ്ങിയ ഫങ്ഷനുകൾക്കായി ഇവ ഇഷ്ടാനുസരണം മാറ്റിയെടുക്കാൻ സാധിക്കും. ബി.ജി.എം.ഐ പോലുള്ള ഗെയിമുകൾക്ക് 90fps പിന്തുണ ഈ ഫോണിനുണ്ട്. ഇതിൽ XBoost AI ഫീച്ചറുകളായ മാജിക് വോയ്‌സ് ചേഞ്ചർ, സോൺ ടച്ച് മാസ്റ്റർ, ഇസ്‌പോർട്സ് മോഡ് എന്നിവയും ഉൾപ്പെടുന്നു. മികച്ച കൂളിങ്ങിനായി 6ലെയർ 3D വേപ്പർ ചേമ്പർ കൂളിങ് സിസ്റ്റവും ഇതിൽ നൽകിയിട്ടുണ്ട്. കൂടാതെ, പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP64 റേറ്റിങ്ങും ഈ ഫോണിനുണ്ട്. കണക്റ്റിവിറ്റിക്കായി 5G, 4G, Wi-Fi, ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി പോർട്ട് എന്നിവ ലഭ്യമാണ്. സുരക്ഷ ഉറപ്പാക്കാൻ

Related Posts