Your Image Description Your Image Description

തിരക്കേറിയ റോഡുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ അപകടകരമായ രീതിയിൽ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ‘#YourComment’ എന്ന പേരിൽ നടന്നുകൊണ്ടിരിക്കുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പൊലീസ് വിഡിയോ പുറത്തുവിട്ടു.തിരക്കുള്ള റോഡുകളിലൂടെ ഇ-സ്കൂട്ടറുകളിൽ സഞ്ചരിക്കുന്ന മൂന്ന് യുവാക്കളുടെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾക്കിടയിലൂടെ ഇവർ അപകടകരമായ രീതിയിൽ സഞ്ചരിക്കുന്നതും ഒരു കാറുമായി കൂട്ടിയിടിക്കുന്നതിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം.

നിയമങ്ങൾ കർശനമായി പാലിക്കാനും ഇ-സ്കൂട്ടറുകൾക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള സുരക്ഷിതമായ പാതകളിലൂടെ മാത്രം സഞ്ചരിക്കാനും പൊലീസ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികൾ സ്കൂട്ടർ യാത്രക്കാരുടെ ജീവൻ മാത്രമല്ല, മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് പൊലീസ് ഓർമിപ്പിച്ചു. തലസ്ഥാന നഗരത്തിൽ റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന് സമൂഹത്തെ പങ്കാളിയാക്കാൻ ലക്ഷ്യമിട്ടാണ് ഈ ബോധവൽക്കരണ ക്യാംപെയ്ൻ.

Related Posts