Your Image Description Your Image Description

ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു കീഴിലുള്ള തിരുവഞ്ചിക്കുളം ബ്രാഞ്ച് ഓഫീസ്, ഓഗസ്റ്റ് 12-ന് ശൃംഗപുരം സബ് പോസ്റ്റ് ഓഫീസുമായി ലയിപ്പിക്കുമെന്ന് ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസ് ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു.

ലയനത്തോടെ തിരുവഞ്ചിക്കുളം ബ്രാഞ്ച് ഓഫീസിലെ സേവിംഗ്‌സ് ബാങ്ക് (എസ്.ബി.), റിക്കറിംഗ് ഡെപ്പോസിറ്റ് (ആർ.ഡി.), ടൈം ഡെപ്പോസിറ്റ് (ടി.ഡി.), സുകന്യ സമൃദ്ധി അക്കൗണ്ട് (എസ്.എസ്.എ.) തുടങ്ങിയ എല്ലാ അക്കൗണ്ടുകളും ശൃംഗപുരം സബ് പോസ്റ്റ് ഓഫീസിലേക്ക് മാറ്റും. ലയനത്തെക്കുറിച്ച് എല്ലാ നിക്ഷേപകരെയും ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ നേരിട്ട് അറിയിക്കുകയും ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

ലയന നടപടികൾ ഓഗസ്റ്റ് 11-ന് ഉച്ചകഴിഞ്ഞ് കൊടുങ്ങല്ലൂർ സബ് ഡിവിഷനിലെ പോസ്റ്റ് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കും. അന്നേ ദിവസം തിരുവഞ്ചിക്കുളം ബ്രാഞ്ച് ഓഫീസിലെ എല്ലാ രേഖകളും പണവും സ്റ്റാമ്പുകളും മറ്റ് സാധനങ്ങളും ശൃംഗപുരം സബ് പോസ്റ്റ് ഓഫീസിലേക്ക് മാറ്റും. ഓഗസ്റ്റ് 12 മുതൽ തിരുവഞ്ചിക്കുളം ബ്രാഞ്ച് ഓഫീസിന്റെ അക്കൗണ്ട് ബാഗ് സേവനം പൂർണ്ണമായും നിർത്തലാക്കും.

ഭാവിയിൽ പുനർവിന്യാസം ഉണ്ടാകുമെങ്കിലും, നിലവിൽ തിരുവഞ്ചിക്കുളം ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെ തസ്തിക ഒഴിവുള്ളതായി കണക്കാക്കും. ലയനവുമായി ബന്ധപ്പെട്ട അവസാനഘട്ട പരിശോധനകൾ പോസ്റ്റ് ഇൻസ്പെക്ടർ ഓഗസ്റ്റ് 11-ന് നടത്തുമെന്നും അധികൃതർ അറിയിച്ചു.

Related Posts